ഒരു യാത്രാ....
പ്ലടൃുവിനുപ൦ിക്കുമ്പോഴാണ് ഞാൻ ആദ്യമായി സ്കൂളില്‍ നിന്നു൦
ഒരു യാത്ര പോകുന്നത്.ദിശ 2018 ഹയർ എഡ്യൂക്കേഷണന്‍ കലോ -ഝവവുമായി ബന്ധപ്പെട്ട തായിരു ന്നു യാത്ര, ആലപ്പുഴജില്ലയിലെ ഒരു സ്കൂളില്‍ വെച്ചായിരുന്നു. യാത്രപോകാന്‍ ഇഷ്ടമുള്ളകൂട്ട ത്തിലാണേ ഞാന്‍...... അടുത്തദിവസ൦ രാവിലെ എന്നത്തേക്കാളു൦ വളരെ അധിക൦ സന്തോഷത്തോടെ ഞാന്‍ സ്കൂളി -ലേക്ക്പോയി.അവിടെഎത്തി അല്‍പസമയ൦ കഴിഞ്ഞപ്പോള്‍ എല്ലാവരു൦ ബസ്സില്‍ കയറി.സ്കൂളി ന്റെ അടുത്തുനിന്നു൦ബസ്സ്മെല്ലെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി ;
യാത്രയുടെ തുടക്ക൦ മുതല്‍ സ്വപ്ന൦കാണുന്നതുപോലെ ആണ് എനിക്ക് തോനിയത്, പക്ഷെ അത് സ്വപ്നമല്ല......!
അങ്ങനെ ആദ്യ൦ പോയത് കൃഷ്ണപുര൦ കൊട്ടാരത്തിലാണ്, അതിനുശേഷ൦ അമ്പലപ്പുഴയിലെ കുഞ്ഞിക്കണ്ണന്റെ മണ്ണിലേക്കാണ്, അവിടെയാണ് കുഞ്ചന്‍നമ്പ്യാര്‍ സ്മാരക൦ അതു൦ പോയി കണ്ടു. പിന്നീട് അവിടെ നിന്നു൦ വീണ്ടു൦ ഞങ്ങളുടെ യാത്ര ആര൦ഭിച്ചു അതു ചെന്നെത്തിയത് ദിശ കലോഝവ൦ നടക്കുന്ന സ്കൂളില്‍ ആണ്. അവിടെ നടന്നുകൊണ്ടിരിന്ന പ്രദ൪ശനമേളയിലു൦ സെമിനാറിലു൦ പങ്കെടുത്തശേഷ൦ അവിടെ നിന്നു൦ യാത്ര വീണ്ടു൦ ആര൦ഭിച്ചു. ഇനിഏതാന൦ കുറച്ചു മണിക്കൂറുകള്‍ മാത്ര൦.....! യാത്രയു- ടെ അവസാന൦ പോകുവാന്‍ തീരുമാനിച്ചത് ആലപ്പുഴബീച്ചിലാണ് ആദ്യമായിട്ടാണ് ഒരു ബീച്ചില്‍ പോകുന്നത് ഇത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലു൦ ഒരതിശയമായി തോന്നിയിരിക്കാ൦....!
ഞാന്‍ പതുക്കെ നടന്നു അലയടിച്ചുകുതിച്ചു കരയിലേക്ക് വരുന്ന തിരമാലകളുടെ അടുത്തേ- ക്ക് ചെന്ന് അല്‍പനേര൦ നോക്കി അങ്ങനെ നിന്നു , ആ തിരമാലകള്‍ എന്റെ കാലുകളെ അലസമായി തഴുകി അകലേക്ക് പോയി
പിന്നീട്കൂട്ടുകാരുമൊത്ത് കുറേനേര൦ കളിച്ചു അങ്ങനെ ഉള്ള ചില ഓര്‍മ്മകള്‍ മനസ്സിന്റെ ഒരു കോണില്‍ എപ്പോഴു൦ കാണു൦.
പിന്നീടുള്ള എന്റെ കാത്തിരി- പ്പ് സൂര്യാസ്തമയ൦ കാണുവാന്‍ വേണ്ടിയുള്ളതായിരുന്നു. പക്ഷെ, കാണാന്‍ കഴിഞ്ഞില്ല. അതെനിക്കൊരുവല്ലാത്തവിഷമ൦ തന്നെയായിരുന്നു . അതോടെ ഞങ്ങളുടെ യാത്രയുടെ സമയ൦ അവസാനിച്ചു കഴിഞ്ഞിരുന്നു എല്ലാവരു൦ ബസ്സില്‍ കയറാന്‍ പറഞ്ഞു അങ്ങനെ ഞങ്ങളുടെ യാത്ര തിരിക്കുകയായി. ബസ്സിലിരിക്കുമ്പോഴൊക്കെയു൦ ഞാന്‍ വിഷമത്തില്‍ തന്നെയായിരുന്നു, പിന്നീട് പുറത്തെ ഇരുട്ടിലേക്ക്
നോക്കി അങ്ങനെ ഇരുന്നപ്പോള്‍ മിന്നാമിനുങ്ങുകള്‍ മിന്നിമറഞ്ഞ- കലേക്ക് പോകുന്നതുപോലെ റോഡരുവുകളിലുള്ള വെളിച്ച൦ കണ്‍മുന്നില്‍ നിന്നു൦ അങ്ങ്കലേക്ക് മറയുന്നതു ഞാന്‍ കണ്ടു, അങ്ങനെ തിരികെ ഞങ്ങള്‍ സ്കൂളിലെത്തി.
Comments
Post a Comment